Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Fire

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മാ​ങ്കാ​വ് - പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ൽ ക​ടു​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് - പെ​രു​മ​ണ്ണ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്യാ​ല​ക്സി ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്

പു​ക ഉ​യ​ർ​ന്ന​പ്പോ​ൾ​ത്ത​ന്നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. ഡീ​സ​ലി​ന് പു​റ​മെ സി​എ​ൻ​ജി വാ​ത​ക​ത്തി​ൽ കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ബ​സ്. സി​എ​ൻ​ജി സി​ലി​ണ്ട​ർ തീ​ർ​ന്ന് കാ​ലി​യാ​യി​രു​ന്ന​തി​നാ​ൽ പൊ​ട്ടി​ത്തെ​റി ഒ​ഴി​വാ​യി.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

National

കർണൂൽ ദുരന്തം: 19 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു

ക​​​ർ​​​ണൂ​​​ൽ: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ക​​​ർ​​​ണൂ​​​ലി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സ് ക​​​ത്തി മ​​​രി​​​ച്ച 19 പേ​​​രെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞു.

ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മ​​​രി​​​ച്ച​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ല്കി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 19 യാ​​​ത്ര​​​ക്കാ​​​രും ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

Kerala

പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ക​ത്തി​ന​ശി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

തൃ​ശൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ക​ത്തി​ന​ശി​ച്ചു. പു​ത്ത​ൻ​ചി​റ മ​ങ്കി​ടി ജം​ഗ്ഷ​നി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. തീ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ബ​സു​ക​ളി​ലേ​ക്കും പെ​ട്രോ​ൾ പ​മ്പി​ലേ​ക്കും പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

മ​ങ്കി​ടി​യി​ലെ പി​സി​കെ പെ​ട്രോ​ളി​യം എ​ന്ന പേ​രി​ലു​ള്ള പ​മ്പി​നോ​ട് ചേ​ർ​ന്നാ​ണ് ആ​റ് സ്വ​കാ​ര്യ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ചാ​ല​ക്കു​ടി-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സു​ഹൈ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് തീ​പ​ട​ർ​ന്ന​തും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്ത​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ബ​സു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തീ​പി​ടി​ച്ച ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​ക്കും തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​ണ് സം​ഭ​വം ക​ണ്ട​ത്. ഇ​യാ​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ള​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മാ​ള പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Latest News

Corehub Up